കോഴചോദിച്ച വിധികര്‍ത്താവിനെ കൈയോടെ പിടികൂടി

പറവൂര്‍: ജില്ല സ്കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ നൃത്തമത്സരങ്ങളിലെ മ ത്സരാര്‍ഥികളില്‍നിന്ന് കോഴചോദിച്ച വിധികര്‍ത്താവിനെ സംഘാടകര്‍ പുറത്താക്കി. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് ഒരു രക്ഷിതാവിന് ലഭിച്ച ഫോണ്‍ സന്ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ഡി.ഡി.ഇ സി.എ. സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ശരിയാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് ഡി.ഡി.ഇയും നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പും ഇതേ ഫോണ്‍ നമ്പറിലേക്ക് മറ്റൊരു വ്യക്തിയെക്കൊണ്ട് മത്സരവുമായി ബന്ധപ്പെട്ട ശിപാര്‍ശ നടത്തുകയും ഇത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. മത്സരത്തില്‍ ജയം ഉറപ്പിക്കാന്‍ തനിക്ക് കുറഞ്ഞത് 50,000 രൂപ തരണമെന്നും ഇത് ബുധനാഴ്ച പുലര്‍ച്ചെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കണമെന്നുമാണ് വിധികര്‍ത്താവ് ആവശ്യപ്പെട്ടത്.

മത്സരം തുടങ്ങുന്നതിനുമുമ്പ്  ഒന്നാം വേദിയിലത്തെിയ കണ്ണൂര്‍ സ്വദേശിയായ വിധികര്‍ത്താവിനെ ഡി.ഡി.ഇയും നഗരസഭ ചെയര്‍മാനും ചേര്‍ന്ന് കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഒഴിവാക്കാനും ബ്ളാക്ക് ലിസ്റ്റില്‍പെടുത്താനും വിദ്യാഭ്യാസ വകുപ്പിനോട് ശിപാര്‍ശയും ചെയ്തു.

Tags:    
News Summary - state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.