ടെക്‌സസില്‍ വധശിക്ഷ പുനരാരംഭിച്ചു

ഹണ്ട്‌സ് വില്ല: കോവിഡിനെതുടർന്ന് ഫെബ്രുവരി ആദ്യം നിര്‍ത്തലാക്കിയ വധശിക്ഷ അഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചു. ബുധനാഴ്ച ഹണ്ട്‌വില്ല ജയിലില്‍ 45 കാരനായ ബില്ലി ജൊ വാര്‍ഡുലൊയുടെ വധശിക്ഷ നടപ്പാക്കി. 1993ല്‍ 82 വയസ്സുള്ള വൃദ്ധനെ വെടിവച്ചു കൊലപ്പെടുത്തി, വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ജൊക്ക് വധശിക്ഷ വിധിക്കുമ്പോള്‍ പതിനെട്ട് വയസ്സായിരുന്നു പ്രായം.

ഏപ്രില്‍ 29 ന് വിധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി തീരുമാനം. എന്നാല്‍ മഹാമാരിയെ തുടര്‍ന്ന് ജൂലൈ 8 ലേക്കു മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6ന് വിഷമിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നതു ടെക്‌സാസിലാണ്. 2019 ല്‍ അമേരിക്കയില്‍ ആകെ നടപ്പാക്കിയ 22 വധശിക്ഷകളില്‍ ഒന്‍പതും ടെക്‌സസിലായിരുന്നു.

Tags:    
News Summary - teaxas court restart death penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.