മലപ്പുറം: ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്േട്രാണിക് വോട്ടു യന്ത്രങ്ങളുടെ സജ്ജീകരണം ഏപ്രിൽ മൂന്നിന് രാവിലെ എട്ടുമുതൽ ഏഴ് അസംബ്ലി മണ്ഡലങ്ങളുടെയും വിതരണ കേന്ദ്രളിൽ നടക്കും.
മണ്ഡലം, കേന്ദ്രം എന്ന ക്രമത്തിൽ:
•കൊണ്ടോട്ടി - ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മേലങ്ങാടി.
•മഞ്ചേരി -വ. യു.പി സ്കൂൾ ചുള്ളക്കാട്, മഞ്ചേരി.
•പെരിന്തൽമണ്ണ ^ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പെരിന്തൽമണ്ണ.
•മങ്കട -ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ.
•മലപ്പുറം -ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ (ഹയർ സെക്കൻഡറി വിഭാഗം) മഞ്ചേരി.
•വേങ്ങര, വള്ളിക്കുന്ന് -പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി.
ഓരോ കേന്ദ്രത്തിലും 14 ടേബിളുകളിൽ വീതമായിരിക്കും വോട്ടു യന്ത്രങ്ങളുടെ സജ്ജീകരണം നടക്കുക. സജ്ജീകരണം നിരീക്ഷിക്കുന്നതിന് സ്ഥാനാർഥികൾക്ക് ഓരോ ടേബിളിലും ഓരോ പ്രതിനിധിയെ വീതം നിയോഗിക്കാമെന്ന് ജില്ല കലക്ടർ അറിയിച്ചു. പ്രതിനിധികൾക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കാനായി രണ്ട് ഫോട്ടോകൾ സഹിതം ബന്ധപ്പെട്ട അസംബ്ലി മണ്ഡലത്തിെൻറ ഉപവരണാധികാരികൾക്ക് അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.