കണ്ടാൽ സാധാരണ ടെഡ്ഡി ബിയർ. പക്ഷെ ഒരു വ്യക്തിയുടെ ജീവിതത്തിൽ അതിന് ഒരുപാട് പ്രാധാന്യമുണ്ടെങ്കിലൊ? നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ടെഡ്ഡി ബിയർ ചിത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കാനഡയിലെ വാൻകൂവറിലെ സൂപ്പർ മാർക്കറ്റിൽവച്ച് ഒരു ബാക്പാക്ക് മോഷണം പോയതുമുതലാണ് സംഭവങ്ങളുടെ തുടക്കം.
മാര എന്ന പെൺകുട്ടിയുടേതാണീ ബാക്പാക്. ഇതിൽ ഉണ്ടായിരുന്നത് ഒരു െഎ പാഡും ടെഡ്ഡിബിയറും പിന്നെ കുറച്ച് പണവുമാണ്. പണവും െഎപാഡും തനിക്ക് തിരിച്ചുവേണ്ടെന്നും ടെഡ്ഡി ബിയർ തിരികെ നൽകണമെന്നും ആവശ്യെപ്പട്ട് മാര സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നു. തെൻറ പ്രിയപ്പെട്ട ടെഡ്ഡിയുടെ ചിത്രം സഹിതമായിന്നു പോസ്റ്റ്. പോസ്റ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു ഏറെ ഹൃദയസ്പർശിയായിട്ടുള്ളത്.
Here is a picture of me and my mama in hospice. #findmarasbear IF ANYONE HAS INFO, PLEASE EMAIL ME. findmamabearyvr@gmail.com pic.twitter.com/zghnMPv70K
— mara soriano | FIND MAMABEAR VANCOUVER (@drawmaradraw) July 25, 2020
മാരക്ക് അമ്മ സമ്മാനമായി നൽകിയതാണീ ടെഡ്ഡി ബിയർ. അമ്മയുടെ ശബ്ദത്തിൽ ‘ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നിൽ അഭിമാനിക്കുന്നു, ഞാൻ നിന്നോടൊപ്പം എന്നുമുണ്ടാകും’ എന്ന് റെക്കോർഡ് ചെയ്ത് ടെഡ്ഡി ബിയറിൽ വച്ചിട്ടുണ്ടായിരുന്നു. സങ്കടകരമായ കാര്യം മാരയുടെ അമ്മ കുറച്ചുനാളുകൾക്കുമുമ്പ് മരിച്ചുപോയിരുന്നു.
ഇനിയവൾക്ക് ഒരിക്കലും അവരുടെ ശബ്ദം കേൾക്കാനകകില്ല. അതുകൊണ്ടുതന്നെ ഏറെ വൈകാരികമായി അടുപ്പമുള്ള ഒന്നായിരുന്നു അവൾക്കീ ടെഡ്ഡി ബിയർ. സി.ബി.സി ടി.വിയുടെ റിപ്പോർട്ടറുമായി മാര ഇക്കാര്യം പങ്കുവയ്ക്കുകയും അദ്ദേഹം ട്വിറ്ററിലൂടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. പോസ്റ്റ് ൈവറലായതോടെ സോഷ്യൽമീഡിയ ടെഡ്ഡി ബിയറിനായുള്ള അന്വേഷണത്തിലാണ്.
If you see this missing bear in the west end please email Deborah.Goble@cbc.ca
— Deborah Goble (@CBCDeborahGoble) July 25, 2020
It was in a herschel back pack when stolen along with an iPad.
Mara, the owner says it has her mom’s voice inside saying, ‘I love you I’m proud of you, I’ll always be with you. Her mom died last year pic.twitter.com/ipfrzqKXsf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.