ആരോഗ്യകരമായ ജലപനത്തിനു ചില രീതികൾ ഉണ്ട്. എത്ര ദാഹത്തിലാണെങ്കിലും ഒറ്റ ശ്വാസത്തിൽ വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഒരു ഗ്ലാസ് വെള്ളം ഒന്നിലധികം ഇറക്കുകളായി കുടിക്കുക. ചെറിയ സിപ്പ് എടുക്കുക, കുടിക്കുക അൽപം ശ്വസിക്കുക, കുടിക്കുക. ഈ ശീലം ദിവസം മുഴുവൻ ആവർത്തിക്കുക. ഭക്ഷണം കഴിക്കുമ്പോഴും ഇത് കൃത്യമായി പാലിക്കുക.
ആയുർവേദ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഓരോ മനുഷ്യ ശരീരത്തിലെയും രോഗകാരികളായ വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണം നിങ്ങളുടെ വെള്ളം കുടിയുടെ അളവിെൻറയും രീതിയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും. വാത പ്രകൃതി ഉള്ളവർ ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞേ വെള്ളം കുടിക്കാവു. കഴിച്ച ഭക്ഷണം നന്നായി ദഹിക്കാൻ ഇത് ഉപകരിക്കും.
പിത്ത പ്രകൃതി ഉള്ളവർ ഭക്ഷണത്തിെൻറ കൂടെ കുറച്ചു വെള്ളം കുടിക്കുന്ന ശീലം അവരുടെ ദഹനത്തിന് സഹായിക്കും. കഫ പ്രകൃതിയുള്ളവർ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് അഭികാമ്യമായിരിക്കും. ഈ ശീലം അവരുടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. വെള്ളം കുടിച്ച് വെള്ളത്തിലാകാതിരിക്കാൻ ജലപാന രീതികൾ സ്വീകരിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് തരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.