ടാങ്കർ ലോറിയിടിച്ച് മോഡൽ കൊല്ലപ്പെട്ടു; സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് അപകടമുണ്ടായത്

മുംബൈ: മുംബൈയിൽ ടാങ്കർ ലോറിയിടിച്ച് മോഡൽ കൊല്ലപ്പെട്ടു. മുംബൈ മലാഡ് നിവാസിയായ ശിവാനി സിംഗ് (25)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ബാന്ദ്രയിലെ ഡോ. ബാബാസാഹെബ് അംബേദ്കർ റോഡിലാണ് അപകടമുണ്ടായത്.

സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് സംഭവം. അപകടത്തിന് കാരണമായ ടാങ്കർ ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.

ഇടിയുടെ ആഘാതത്തിൽ ശിവാനി സിംഗ് മോട്ടോർ സൈക്കിളിൽ നിന്ന് തെറിച്ചുവീണ് മറ്റൊരു വാഹനത്തിന്റെ അടിയിൽപ്പെടുകയായിരുന്നു. സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.

ടാങ്കർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ. അപകടമുണ്ടായ ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടാൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - 25 Year Old Model Flung Off Bike In Bandra Hit And-Run Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.