തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകൾക്കിടയിൽ ഞെരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് അപകടം. കേരളാ ബാങ്കിലെ ജീവനക്കാരൻ ഉല്ലാസാണ് മരിച്ചത്.
പ്രൈവറ്റ് ബസിനും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങിയാണ് മരണം. സംഭവത്തിൽ ഇരു ബസ് ഡ്രൈവർമാരെയും തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേകോട്ടയിൽ പഴവങ്ങാടിക്കും നോർത്ത് ബസ് സ്റ്റാന്റിനും ഇടയിലാണ് അപകടം നടന്നത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലക്ഷ്യമായി എത്തിയ ബസുകൾക്കിടയിൽ ഉല്ലാസ് കുടുങ്ങിയത്. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.