ആലുവ: ക്രഷറിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. എടയാർ മക്കപ്പുഴ കവലയിലെ യൂണി പാക്ക് എന്ന ക്രഷർ യൂനിറ്റിൽ ശനിയാഴ്ച്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. ലോറി ഡ്രൈവർ മൂവാറ്റുപുഴ മുളവൂർ പേഴക്കാപ്പിള്ളി നിരഞ്ജന വീട്ടിൽ അജു മോഹനനാണ് (35) മരിച്ചത്.
കരിങ്കല്ല് ഇറക്കിക്കൊണ്ടിരിക്കെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി പൊട്ടുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു. ഡ്രൈവർ സീറ്റിലിരുന്ന് ഡോർ പാതി തുറന്ന് പിന്നിലേക്ക് നോക്കിയിരുന്ന അജു മോഹനൻ തെറിച്ചുവീഴുകയായിരുന്നു. അജു മോഹന്‍റെ തല സ്ഥാപനത്തിൽ കൂട്ടിയിട്ടിരിക്കുന്ന സ്ക്രാപ്പിൽ ചെന്ന് ഇടിച്ചാണ് മരണം.
ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ വന്ന ലോറിയിലെ ഡ്രൈവറാണ് സംഭവമറിഞ്ഞത്. ഉടനെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബിനാനിപുരം പൊലീസ് കേസെടുത്തു. എസ്.ഡി.ടി.യു തൊഴിലാളി യൂനിയൻ അംഗമാണ് അജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.