മംഗളൂരു:ഉള്ളൂറു ബൊബ്ബര്യനകൊഡ്ലു തടാകത്തിൽ കോളജ് അധ്യാപകനും വിദ്യാർഥിയും മുങ്ങി മരിച്ചു.കുന്താപുരത്തിനടുത്ത ശങ്കരനാരായണ മദർ തെരേസ കോളജ് അധ്യാപകൻ രാജേന്ദ്ര ഷെട്ടിഗാർ(28),ശങ്കര നാരായണ ഹൈസ്കൂൾ വിദ്യാർഥി ഭരത് ഷെട്ടിഗാർ(16) എന്നിവരാണ് മരിച്ചത്.
വരാഹി ജലസേചന പദ്ധതിയുടെ ഭാഗമായ നാലേക്കർ വിസ്തൃതിയുള്ള തടാകക്കരയിൽ വന്നതായിരുന്നു ആറംഗ സംഘം. ഭരത് കുളിക്കാൻ ചാടി. പത്തടി ആഴമുള്ള തടാകത്തിൽ നീന്തൽ വശമില്ലാത്ത ഭരത് മുങ്ങിത്താഴുന്നത് കണ്ട് രാജേന്ദ്രയും ഇറങ്ങി. നീന്തൽ അറിയാതെ മുങ്ങിയ അധ്യാപകനേയും വിദ്യാർഥിയേയും അഗ്നിശമന സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മംഗളൂരു സ്വകാര്യ കോളജ് അധ്യാപകനായിരുന്ന രാജേന്ദ്ര ഈയിടെയാണ് മദർ തെരേസയിലേക്ക് മാറിയത്. കണ്ട്ലൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.