സജിൻ ഹരി

കർണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കർണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് സൂപ്പർവൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം. കർണാടക ചാമരാജ് നഗർ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറിൽ സൂപ്പർവൈസറായ താമരശ്ശേരി ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34) ആണ് മരിച്ചത്.

ക്വാറിയിൽ താഴെ ജോലി ചെയ്തിരുന്ന ആൾക്ക്  മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോൾ കാൽ വഴുതി താഴേക്ക് പതിച്ചതാണ് അപകടം. പിതാവ്: എസ്.എം. സെൽവരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂൾ) ഭാര്യ: അഞ്ജു.മകൾ: ഇഹലക്ഷ്മി. സഹോദരങ്ങൾ: സമിത എസ്. രാജ് ( നടനം സ്കൂൾ ഓഫ് ഡാൻസ്, കാരാടി), ഡോ. സംഗീത എസ്. രാജ്. 

Tags:    
News Summary - A young Malayali man met a tragic end after his foot slipped in a quarry in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.