കോട്ടയം: ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊഴുവനാല്‍ അശോക ഭവനില്‍ കൃഷ്ണകുമാറിന്റെ (അശോകന്) മകന് അശ്വിന് (21) ആണ് മരിച്ചത്. കൊഴുവനാല്‍-പാലാ റോഡില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ താഴെവെച്ചായിരുന്നു അപകടം.ഉടൻ, അതുവഴി വന്ന മര്‍സ്ലീവ മെഡിസിറ്റിയിലെ ഡോക്ടര്‍ ടോമിന്റെ വാഹനത്തില്‍ അശ്വിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാര്‍സ്ലീവാ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു അശ്വിന്. മാതാവ്: സ്മിത. സഹോദരി അശ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.