റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

മരട്: എറണാകുളം നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നെട്ടൂര്‍ പ്രിയദര്‍ശിനി റോഡില്‍ നൈമന പറമ്പില്‍ ശശിയുടെ ഭാര്യ മീര ശശി (63) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെയായിരുന്നു അപകടം. 

നഗരസഭയുടെ ഹാളില്‍ നടന്ന വിവാഹ ചടങ്ങിലും തൊട്ടടുത്ത വീട്ടിലെ അടിയന്തരചടങ്ങിലും പങ്കെടുത്ത് തിരിച്ച് വീട്ടിലേക്കു പോകുകയായിരുന്നു മീര. ഐ.എന്‍.ടി.യു.സി ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കവെ അരൂര്‍ ഭാഗത്തും നിന്നും വൈറ്റിലയിലേക്കു പോകുകയായിരുന്ന പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിച്ചതറിയാതെ മുന്നോട്ട് പോയ വാഹനം ഇവരുടെ ദേഹത്തു കൂടെ കയറിയിറങ്ങി.

ഡ്രൈവറെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ വഴിവിളക്കുകള്‍ തെളിയാതിരുന്നതിനാല്‍ റോഡ് മുറിച്ചുകടന്നത് കണ്ടില്ലെന്ന് ഡ്രൈവര്‍ പറയുന്നു. ഇതേ സ്ഥലത്തു തന്നെ മുമ്പും അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: വിനോദ്, വിദ്യ. മരുമക്കള്‍: നിധീഷ്, അര്‍ച്ചന. 

Tags:    
News Summary - accident death in maradu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.