തൃശൂർ: ചൊവ്വന്നൂർ പന്തല്ലൂരിൽ എസ്.ബി.ഐ ബാങ്കിന് സമീപം അപകടത്തിൽ പെട്ടത് പഴുന്നാനയില്‍ നിന്ന് ശ്വാസംമുട്ട് അനുഭവപ്പെട്ട രോഗിയെയും ആറ് പേരടങ്ങുന്ന കുടുംബാംഗങ്ങളുമായി കുന്നംകുളത്തെ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ്.
ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേരാണ് മരിച്ചത്. വെള്ളിത്തിരുത്തി മാട്ടുമ്മലിൽ വാടകക്ക് താമസിക്കുന്ന കൈകുളങ്ങര വീട്ടില്‍ ഷാജിയുടെ ഭാര്യ റഹ്‌മത്ത്, ചാവക്കാട് ഇളയടത്ത് പുത്തന്‍വീട്ടില്‍ ആബിദ്, ഭാര്യ ഫെമിന എന്നിവരാണ് മരിച്ചത്. മരത്തംകോട് സ്വദേശി ഫാരിസ്, നീര്‍ക്കാട് സ്വദേശി രായമരക്കാര്‍ വീട്ടില്‍ സാദിഖ്, ആംബുലന്‍സ് ഡ്രൈവര്‍മാരായ ശുഹൈബ്, റംഷാദ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച പുലർച്ചെയാണ് എസ്.ബി.ഐ ബാങ്കിന് സമീപത്ത് മരത്തംകോട് അല്‍ അമീന്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിൽ ഇടിച്ച് റോഡില്‍ മറിഞ്ഞു വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി കുന്നംകുളത്ത് നിന്ന് പുറപ്പെട്ട നന്മ ആംബുലന്‍സ് കുന്നംകുളം നഗരത്തില്‍ വെച്ച് മറ്റൊരു വാഹനമുമായി കൂട്ടിയിടിച്ചാണ് ആംബുലന്‍സ് ഡ്രൈവര്‍ റംഷാദിന് പരിക്കേറ്റത്. റഹ്‌മത്തും ഫെമിനയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആബിദ് കുന്നംകുളം മലങ്കര ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.