ഇളംകാട്: ഉരുളില്‍ അദ്ഭുതകരമായി തിരികെക്കിട്ടിയ അനന്ദുവിന്റെ ജീവൻ തിങ്കളാഴ്ചയുണ്ടായ വാഹനാപകടം കവർന്നു. ദേശീയപാതയില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയിലുണ്ടായ അപകടത്തിലാണ് മുക്കുളം തേവര്‍കുന്നേല്‍ അനന്ദു ബിജു (21) മരിച്ചത്. അമിതവേഗത്തിലെത്തിയ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിലാണ് കുടുംബത്തിന്റെ ഏക പ്രതീക്ഷയായ അനന്ദുവിന്റെ ജീവന് നഷ്ടമായത്.
അനന്ദുവിന്റെ വീടിനുസമീപമായിരുന്നു ഒക്ടോബറിലെ ഉരുള്‍പൊട്ടലുണ്ടായത്. പുരയിടത്തിന്റെ ഒരുഭാഗം ഒലിച്ചുപോയെങ്കിലും വീടും ജീവനും പകരമായി ലഭിച്ച ഇവര്‍ ദുരിതാശ്വാസക്യാമ്പില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്.
മേസ്തിരി ജോലിക്കാരനായിരുന്ന ബിജു നാട്ടിൽ ജോലി കുറവായതോടെ കര്‍ണാടകയില്‍ ടാപ്പിങ് ജോലി തേടി പോകുകയായിരുന്നു. തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുന്ന അമ്മ രാധയും അനന്ദുവും ഉള്‍പ്പെടുന്ന കുടുംബം കഠിനാധ്വാനത്തിലൂടെ ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. സഹോദരിയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. ആയുര്‍വേദ നഴ്സിങ് പഠിച്ച അനന്ദുവിന് ഗോവയിലായിരുന്നു ജോലി. കോവിഡ് സാഹചര്യങ്ങളില്‍ ജോലി നഷ്ടമായി തിരികെ നാട്ടിലെത്തിയ അനന്ദു കെട്ടിടനിര്‍മാണജോലികള്‍ ചെയ്തുവരുകയായിരുന്നു. അടുത്തമാസം ഒന്നുമുതല്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് കയറാന്‍ ഇരിക്കെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.