ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വര്‍ക്കല: ഓട്ടോറിക്ഷ  നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വര്‍ക്കല പുല്ലാന്നികോട് തുണ്ടന്‍വിള വീട്ടില്‍ സുദര്‍ശനന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30-നായിരുന്നു അപകടം.

രാത്രിയില്‍ അയല്‍വാസിയെ ആശുപത്രിയിലാക്കി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. വീടിനടുത്തുള്ള ഇറക്കം ഇറങ്ങവെ നിയന്ത്രണം തെറ്റിയ ഓട്ടോ തെങ്ങിലിടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുദര്‍ശനനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രമ. മക്കള്‍:സുജി, സുമി

Tags:    
News Summary - auto driver died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.