മൂവാറ്റുപുഴ: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർഥിനി ആർ. നമിത (20) യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലരയോടെ കോളജിന് മുന്നിലായിരുന്നു അപകടം.
തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ കോളജ് കവാടത്തിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ മൂവാറ്റുപുഴ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് നമിതയെയും ഒപ്പമുള്ളവരെയും ഇടിക്കുകയായിരുന്നു. തലയിടിച്ചുവീണ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന അനുശ്രീ എന്ന കുട്ടി ബൈക്കിടിച്ച് റോഡരികിലേക്ക് തെറിച്ചുവീണു.
ബൈക്ക് ഓടിച്ചിരുന്ന ഏനാനല്ലൂർ കുഴുമ്പിത്താഴം കിഴക്കേമുട്ടത്ത് ആൻസൺ റോയി (22)ക്കും പരിക്കുണ്ട്. ഇയാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.