തൃശ്ശൂർ: പെരിഞ്ഞനത്ത് കാറിെൻറ ഡോറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിെൻറ ഭാര്യ 35 വയസുള്ള ജുബേരിയ ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടിയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.