കോഴിക്കോട്: എലത്തൂരിന് സമീപം കോരപ്പുഴ പാലത്തിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവും മകനും മരിച്ചു. ചുങ്കം പണിക്കർതൊടി എസ്.പി. അതുൽ (24), രണ്ടു വയസ്സുള്ള മകൻ അൻവിക് എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.30ഓടെയായിരുന്നു അപകടം. കെ. മുരളീധരൻ എം.പിയുടെ ഡ്രൈവറാണ് അതുൽ.
അതുലിന്റെ ഭാര്യ മായ (21) പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ യാത്രികരായ നാലു പേർക്കും പരിക്കുണ്ട്. കൊയിലാണ്ടിയിൽ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അതുലും കുടുംബവും. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാർ. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.