കിളിമാനൂർ: അമിതവേഗത്തിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകനും തൽക്ഷണം മരിച്ചു. നഗരൂർ മുണ്ടയിൽകോണം കരിക്കകത്തിൽ വീട്ടിൽ നന്തായ്വനം സ്വദേശി പ്രദീപ് എന്ന സുനിൽ കുമാർ (45), ഇളയ മകൻ ശ്രീദേവ് (അഞ്ച്) എന്നിവരാണ് മരിച്ചത്. മൂത്ത മകൻ ശ്രീ ഹരിക്കാണ്(15) പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീഹരി അപകടനില തരണം ചെയ്തിട്ടില്ല.
ശനിയാഴ്ച രാത്രി ഒമ്പതോടെ കിളിമാനൂർ - നഗരൂർ റോഡിൽ കല്ലിംഗൽ ജങ്ഷന് സമീപമാണ് അപകടം. നഗരൂരിൽനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനിൽകുമാറും മക്കളും. കിളിമാനൂർ ഭാഗത്തുനിന്നും അമിത വേഗത്തിൽ വന്ന കാർ ദിശതെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു. കല്ലമ്പലം സ്വദേശിയുടേതാണ് കാർ എന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നതായി പൊലീസ് പറയുന്നു. കൽപനയാണ് സുനിൽകുമാറിന്റെ ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.