സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഡോക്ടറും മക്കളും വെന്തുമരിച്ചു. ഉത്തർപ്രദേശിലെ ആഗ്ര ഷാഗഞ്ചിലെ ഖേരിയ മോറിലുള്ള ആർ. മധുരാജ് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയാണ് വൻ അഗ്നിബാധയുണ്ടായത്. ഡോ. രാജൻ സിംഗ് (45), മകൾ ശാലു (17), മകൻ ഋഷി (14) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ മറ്റു രണ്ടുപേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതതായി ആശുപത്രി അധികൃതർ അറിയിച്ചു.
മരിച്ച ഡോക്ടറുടെയും ഭാര്യയുടെയും പേരിലുള്ളതാണ് കെട്ടിടം. ആശുപത്രിയുടെ ഒന്നാം നിലയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. ഇവിടെയാണ് രാജൻ സിങ്ങും മക്കളും താമസിച്ചിരുന്നത്. താഴത്തെ നിലയിലായിരുന്നു ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ചികിത്സയിലുണ്ടായിരുന്ന നാല് രോഗികളെ തീപടരും മുമ്പ് പുറത്തേക്ക് എത്തിക്കാനായി. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.