ഫാനിൽനിന്ന് ഷോക്കേറ്റ എൽ.കെ.ജി വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: ഫാനിൽനിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന എൽ.കെ.ജി വിദ്യാർഥിനി മരിച്ചു. കിണാശ്ശേരി ഗവ. എൽ.പി സ്കൂളിലെ അസ്‌ല ഖാത്തൂൻ (നാല്) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെ വീട്ടിലെ ടേബിൾ ഫാനിൽനിന്നാണ് ഷോക്കേറ്റത്. തുടർന്ന് അയൽവാസികളും വീട്ടുകാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. ബിഹാർ സ്വദേശി അജാസുൽ ഖാൻ ആണ് പിതാവ്. മാതാവ്: എം.ടി. ഹസീന.

Tags:    
News Summary - LKG student died after being shocked by a fan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.