തിളച്ച എണ്ണയിൽ വീണ് ആറു വയസുകാരി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ തിളച്ച എണ്ണ പാത്രത്തിൽ വീണ് ആറുവയസുകാരി മരിച്ചു. നാസിക് ജില്ലയിലെ സാറ്റാന താലൂക്കിലുള്ള ലഖമാപൂർ ഗ്രാമത്തിലാണ് സംഭവം. വൈഷ്ണവി സമാധാൻ പവാറാണ് മരിച്ചത്. പിതാവിന്റെ ഭക്ഷണശാലയിലെ ചൂടുള്ള എണ്ണയുടെ വലിയ പാത്രത്തിൽ വീണാണ് അപകടം.

കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ ചൂടുള്ള എണ്ണ നിറച്ച പാത്രത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊ​ള്ളലേറ്റ കുട്ടിയെ പിതാവ് ആശുപത്രയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Maha: Six-year-old falls into cauldron of hot oil, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.