കണ്ണൂർ: ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർഥിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തേക്കേൽ വീട്ടിൽ സജിമോൻ - ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി (19) ആണ് മരിച്ചത്.
അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.