തിരുവമ്പാടി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിരുവമ്പാടി പരേതനായ തയ്യിൽ അലവിയുടെ മകൻ ഷംസുദ്ദീനാണ് (37) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഈങ്ങാപ്പുഴ വൈ.എം.സി.എ ഹാളിന് സമീപമായിരുന്നു അപകടം. കാറ്ററിങ് ജോലിക്ക് എത്തിയ ഷംസുദ്ദീൻ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. ഇടിച്ച വാഹനം കണ്ടെത്താനായില്ല. തിരുവമ്പാടിയിൽ ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: ആയിഷ. ഭാര്യ: തസ്നിയ. സഹോദരങ്ങൾ: മുഹമ്മദാലി, ദാവൂദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.