അഞ്ചു പേര്‍ക്ക് പരിക്കേറ്റു
പനമരം: കാര്‍ രണ്ടു ബൈക്കിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാറിലുണ്ടായിരുന്നവരടക്കം അഞ്ചു പേര്‍ക്കു പരിക്കേറ്റു. ബൈക്ക് യാത്രക്കാരന് കൈതക്കല്‍ കരിമ്പനയ്ക്കല്‍ കെ.സി. സുനിലാണ് (38) മരിച്ചത്. പനമരം കൈതക്കലില്‍ തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് അപകടം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് കൈതയ്ക്കല്‍ ഉവൈസ് (34), കാര്‍ യാത്രക്കാരായ കൊണ്ടോട്ടി കരിമനത്ത് ബഷീര്‍ (32), അബൂബക്കര്‍ (80), മുബഷിറ (18), ആമിന (80) എന്നിവരെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടിയില്‍നിന്നു മാനന്തവാടിക്കു വരുകയായിരുന്ന കാറാണ് ഇരുചക്രവാഹനങ്ങളിലും വീട്ടുമതിലിലും ഇടിച്ചത്. കൈതക്കൽ സ്വദേശിയായ സുനിൽ പേരാവൂരിൽനിന്ന് ഭാര്യയെയും കുട്ടികളെയും കണ്ട് തിരികെ കൈതക്കലിൽ എത്തിയപ്പോഴാണ് അപകടത്തിൽപെട്ടത്. പനമരം കൈതക്കൽ കരിമ്പനക്കൽ ചന്ദ്രന്റെയും ദേവകിയുടെയും മകനാണ് സുനിൽ. ഭാര്യ: വിജിത. മക്കൾ: അനഘ, അമയ. സഹോദരങ്ങൾ: സന്തോഷ്, സുരേഷ്, സുനീഷ്, ബിന്ദു, ശാന്ത, സുനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.