ഭർത്താവിന് പരിക്ക്
കക്കോടി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ ബസിടിച്ച് വീണ് വീട്ടമ്മ മരിച്ചു. കക്കോടി മോരീക്കര പയ്യപ്പള്ളി തൊണ്ടയാട്ട് സൈനബ(57)യാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് അബ്ദുല്ല (65) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചക്ക് 12.15 ഓടെ കാരപ്പറമ്പ് ഗവ. ഹോമിയോ മെഡിക്കൽ കോളജിനു സമീപം രശ്മി ഇൻഡസ്ട്രിയലിന് മുൻവശമാണ് അപകടം. ഇവർ എരഞ്ഞിപ്പാലത്തെ ബാങ്കിലേക്കു പോകുകയായിരുന്നു. പയമ്പ്ര ഭാഗത്തുനിന്നും കോഴിക്കോട്ടേക്കു പോയ ചൈതന്യ ബസ് മറികടക്കവെ സ്കൂട്ടറിൽ തട്ടി ഇവർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും സൈനബ ഉച്ചക്ക് രണ്ടോടെ മരിച്ചു. ഖബറടക്കം വ്യാഴാഴ്ച കക്കോടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. പിതാവ്: പരേതനായ അബ്ദുറഹ്മാൻ. മാതാവ്: ആയിഷ. മക്കൾ: ഷമീല, ഷബ്ന, ഹസ്ന, ആഷില. മരുമക്കൾ: ഷാഫി, നൗഫൽ (സൗദി), ഫഹദ്, സഹദ്. സഹോദരങ്ങൾ: യൂസുഫ്, അബ്ദുൽ മജീദ്, മുസ്തഫ, ഷാജിദ്, സുലേഖ, റംല, ഷറീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.