ചാലക്കുടി: ഓസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചാലക്കുടി പോട്ട നാടുകുന്ന് ചുള്ളിക്കാടൻ ബിബിൻ്റെ മൂത്ത മകൻ ക്രിസ് ബിബിൻ (എട്ട്) ആണ് മരിച്ചത്.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബിബിന്റെ ഭാര്യ ലോട്സിയും (35) രണ്ടര വയസ്സുള്ള ഇളയ മകൾ കാതറയിനും(6) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കഴിഞ്ഞ മാസം 22 ന് പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
ന്യൂ സൗത്ത് വെയ്ൽസിലെ ഓറഞ്ചിൽ നിന്നും ക്യൂൻസ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൂത്ത മകൻ ക്രിസ് മരിച്ചത്. ഇളയ ആൺകുട്ടിയും ബിബിനും സുഖം പ്രാപിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.