കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തിൽ സജീവിെൻറ മകൻ അഫ്സൽ (15) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് നാല് മണിയോട് കൂടിയായിരുന്നു സംഭവം. കായംകുളം മുഹിയുദ്ധീൻ ജുമാമസ്ജിദിന് സമീപമുള്ള കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ അഫ്സൽ ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്ന് എത്തിയ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി മൃതദേഹം കരക്കെത്തിച്ച് പ്രാഥമ ശിശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.