സ്കൂട്ടറിൽ നിന്ന് വീണ യുവാവ് കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു

കാസർകോട്: തിരക്കേറിയ റോഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻചക്രം കയറി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ - ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്ശീർ (23) ആണ് മരിച്ചത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസിൽ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്‌രിയ ഹോട്ടലിന് സമീപം വെച്ചാണ് സംഭവം. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുൻപിൽ പോവുകയായിരുന്ന മറ്റൊരു വാഹനം ബ്രേക്കിട്ടപ്പോൾ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കെഎസ്ആർടിസി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു.

വിവരം അറിഞ്ഞ് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെ എസ് ആർ ടി സി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ: തമീം, ത്വാഹ.

Tags:    
News Summary - Scooter passenger dies after being hit by KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.