ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഞായറാഴ്ച മഴവെള്ളം നിറഞ്ഞ കുളത്തിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു. എട്ടിനും 13നും ഇടയിൽ പ്രായക്കാരായ ആൺകുട്ടികളാണ് മരിച്ചത്. മൃതദേഹങ്ങളെല്ലാം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ശങ്കർ വിഹാർ കോളനിയിലെ താമസക്കാരായ ദുർഗേഷ്, അജിത്, രാഹുൽ, പിയൂഷ്, ദേവ, വരുൺ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി ഗുരുഗ്രാം ഡെപ്യൂട്ടി കമീഷണർ നിശാന്ത് കുമാർ യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.