ശ്രീഹരി

പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞ്;​ മാതാപിതാക്കളുടെ കൺമുന്നിൽ ബസ് കയറി മരിച്ചു

തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച നാലു വയസ്സുകാരന്​ ബസ് കയറി ദാരുണാന്ത്യം. കരകുളം കാച്ചാണി കുന്നൂർശാല വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിെൻറയും സജിതയുടെ ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്​.

ശനിയാഴ്ച വൈകീട്ട് 6.30ഓടെ പാളയം-ബേക്കറി റോഡിൽ​ മാതാപിതാക്കളുടെ കൺമുന്നിലാണ്​ അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ തമ്പാനൂര്‍ ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.

ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിനടിയില്‍പെട്ടു. ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി കുഞ്ഞ് തല്‍ക്ഷണം മരിച്ചു.

കുഞ്ഞ് അപകടത്തില്‍പെട്ടത്​ കണ്ട് അമ്മ സജിത കുഴഞ്ഞുവീണു. നേരിയ പരിക്കേറ്റ ഇവരെയും കുഞ്ഞിനെയും കണ്ടുനിന്നവര്‍ ഉടന്‍തന്നെ എസ്.എ.ടി ആശുപ്രതിയില്‍ എത്തിച്ചു.

പാളയത്തെ ഓഡിറ്റോറിയത്തില്‍ ബന്ധുവി​െൻറ കല്യാണത്തിന് പോകുംവഴിയായിരുന്നു അപകടം. പെയിൻറിങ്​ പണിക്കാരനായ ബിജുവിനും സജിതക്കും പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞായിരുന്നു ശ്രീഹരി. 

Tags:    
News Summary - The baby, who was born after a 10 - year wait, died on a bus in front of his parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.