മംഗളൂരു:ഉജ്റെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാവതി ആർ.ഷെട്ടിയും കുടുംബവും സഞ്ചരിച്ച കാർ ചർമാഡി രണ്ടാം ചുരത്തിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരുക്കേറ്റു.
പ്രസിഡന്റിെൻറ സഹോദരി സരോജിനി ഷെട്ടിയാണ്(41) മരിച്ചത്.പ്രസിഡന്റ്,മകൾ പൂർണിമ ഷെട്ടി, പേരക്കുട്ടികളായ സമ്രുദ്ധ്, സാക്ഷി, ഡ്രൈവർ അരുൺ എന്നിവർക്കാണ് പരുക്കേറ്റത്.
കക്കിഞ്ചെ ശ്രീകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ പരുക്ക് ഗുരുതരമായ സരോജിനി ഷെട്ടിയേയും പൂർണിമ ഷെട്ടിയേയും മംഗളൂരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പ്രസിഡന്റിെൻറ കൈയെല്ല് പൊട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.