ഉള്ള്യേരി (കോഴിക്കോട്): സംസ്ഥാനപാതയിൽ ഉള്ള്യേരി 19ൽ കാർ മതിലിലിടിച്ച് ഗൃഹനാഥനും പേരമകനും മരിച്ചു. കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. നരിക്കുനി മടവൂർ മുക്ക് കാവാട്ടുപറമ്പത്ത് സദാനന്ദൻ (67), പേരമകൻ ധൻജിത്ത് (6) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കു പന്ത്രണ്ടരയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ വീടിന്റെ ചുറ്റുമതിലിൽ ഇടിക്കുകയായിരുന്നു.
ധൻജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ നാട്ടുകാർ ഉടൻ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും സദാനന്ദൻ ആശുപത്രിയിൽ മരിച്ചു. സദാനന്ദന്റെ ഭാര്യ ശ്യാമള (61), മകൻ സുജിത്കുമാർ (42), സുജിത്കുമാറിന്റെ ഭാര്യ ധന്യ (38), മകൾ തേജശ്രീ (12), സുജിത്കുമാറിന്റെ സഹോദരിയുടെ മകൾ നൈനിക (9) എന്നിവർക്കാണ് പരിക്ക്.
മകൾ സുനജയുടെ വീടിന്റെ നിർമാണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ മടവൂരിൽ നിന്ന് ഉള്ള്യേരി ഒള്ളൂരിലേക്ക് പോവുകയായിരുന്നു സദാനന്ദനും കുടുംബവും. അപകടത്തിൽ കാറിന്റെ മുൻഭാഗം പാടെ തകർന്നു. സുജിത്കുമാർ-ധന്യ ദമ്പതികളുടെ മകനായ ധൻജിത്ത് മടവൂർ എൽ.പി സ്കൂൾ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.