ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കൽപ്പറ്റ: ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പനവല്ലി ചൂരം പ്ലാക്കൽ ഉണ്ണി ശ്രീജ ദമ്പതികളുടെ മകൻ നന്ദു(19)ആണ് മരിച്ചത്.

പുളിയാർമല ഐ.ടി.ഐ വിദ്യാർഥിയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു മരണം. ഇന്നലെ വൈകുന്നേരം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പുളിയാർ മലയിലെ ബസ് വെയിറ്റിങ് ഷെഡിന് മുകളിലേക്ക് തെങ്ങ് വീണത്. മുൻ ഗ്രാമപഞ്ചായത്ത് അംഗമാണ് ശ്രീജ. ദേവപ്രിയയും ഋതുദേവുമാണ് നന്ദുവിന്റെ സഹോദരങ്ങൾ.

Tags:    
News Summary - The student who was undergoing treatment died of injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.