മംഗളൂരു: സ്വർണക്കടയുടെ ഉദ്ഘാടനം നിശ്ചയിച്ച ദിവസം തന്നെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂറുവിനടുത്ത കഡബയിലെ കെ.നാഗപ്രസാദ്(37) ആണ് മരിച്ചത്.
വ്യാഴാഴ്ചയാണ് സംഭവം. ഗുണ്ട്യയിൽ പാത പരിസരത്ത് അപകടത്തിൽ മരിച്ചതെന്ന് തോന്നിക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സക് ലേഷ്പുരം പൊലീസ് പറഞ്ഞു. സ്വന്തമായി ജ്വല്ലറി എന്നത് ചിരകാലാഭിലാഷമായി കണ്ട നാഗപ്രസാദ് മർദലയിലെ മസ്ജിദ് കോംപ്ലക്സിൽ "ഐശ്വര്യ ഗോൾഡ്"എന്ന പേരിൽ സ്ഥാപനം വ്യാഴാഴ്ച തുറന്നു പ്രവർത്തിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.