ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ രണ്ട് കുട്ടികൾക്ക് ലോറിയിടിച്ച് ദാരുണാന്ത്യം

മംഗളൂരു: രാമനഗര ഗൊല്ലറദൊഡ്ഡി ഗ്രാമത്തിൽ മഗഡിക്കടുത്ത് ബുധനാഴ്ച രാത്രി പാത മുറിച്ചു കടക്കുകയായിരുന്ന രണ്ട് കുട്ടികൾ ലോറിയിടിച്ച് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എം. രോഹിത്(അഞ്ച്), കെ. ശാലിനി (എട്ട്) എന്നിവരാണ് മരിച്ചത്.

രാത്രി ട്യൂഷൻ കഴിഞ്ഞ് ഒരുമിച്ച് വീടുകളിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് കുട്ടികളെ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ലോറിയിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടി. ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. പരിക്കേറ്റ മറ്റു മൂന്ന് കുട്ടികൾ ആശുപത്രിയിലാണ്.

മഗഡിയിൽ നിന്ന് വരുകയായിരുന്ന ലോറി അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - Karnataka: Two children crushed to death by goods truck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.