ബസിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികർ ടിപ്പർ കയറി മരിച്ചു

കോഴിക്കോട്: താമരശേരി തച്ചംപൊയിലില്‍ ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ യുവാക്കൾ ടിപ്പര്‍ കയറി മരിച്ചു. സംസ്ഥാനപാതയില്‍ ചാലക്കര വളവിലാണ് അപകടം. താമരശ്ശേരി കാരാടി സ്വദേശി യദു കൃഷ്ണ (18), കുടുക്കിലുമ്മാരം സ്വദേശി പൗലോ (17) എന്നിവരാണ് മരിച്ചത്. 

ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ടിപ്പറാണ് യുവാക്കളുടെ ദേഹത്തുകൂടി കയറി ഇറങ്ങിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - two death in road accident thachampoyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.