ശ്രീകാര്യം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. പൗഡിക്കോണം ശ്രീകൃഷ്ണപുരം അയണിയർത്തല രാജ് ഭവനിൽ രാജേന്ദ്രൻ്റെയും സുധാകുമാരിയുടെയും മകൻ ആർ. സൂരജ് (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നാണ് അപകടം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
കൊല്ലത്ത് സ്വകാര്യ ഫൈനാൻസിൽ ജോലി ചെയ്യുന്ന സൂരജ് വീട്ടിലേക്ക് വരാനായി പാളത്തിലൂടെ പ്ലാറ്റ്ഫോമിലേയ്ക്കു വരുമ്പോഴാണ് ട്രെയിൻ തട്ടിയത്. ഗുരുതരമായി പരുക്കേറ്റ സൂരജിനെ റെയിൽവേ പൊലീസ് കൊല്ലം ജില്ല ആശുപത്രിയിലേയ്ക്കും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സഹോദരൻ: രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.