വീട്ടമ്മ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ്​ മരിച്ച നിലയിൽ

ഹരിപ്പാട്: വീട്ടമ്മയെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ്​  മരിച്ച നിലയിൽ കണ്ടെത്തി.  തൃക്കുന്നപ്പുഴ കോട്ടമുറി ഉണ്ണിയുടെ പറമ്പിൽ മോഹനന്‍റെ ഭാര്യ സുനിതയാണ് (52) പൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ്​ സംഭവം.

പശുവിന് പുല്ല്​ അരിയാൻ പോയ ഭർത്താവ്​ തിരികെ വന്നപ്പോൾ വീടിനുള്ളിൽ നിന്നു പുക ഉയരു​ന്നത്​ കണ്ട്​ വാതിൽ തകർത്ത്​ അകത്തെത്തിയപ്പോഴാണ്​ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം  കണ്ടത്. നേരിയ മാനസികാസ്വസ്ഥ്യമുള്ള ആളായിരുന്നു സുനിത.

വിരലടയാള വിദഗ്​ധർ എത്തി തെളിവ്​ ശേഖരിച്ചു.  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക് മാറ്റി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.