സത്താർ കായംകുളം 

സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളം നിര്യാതനായി

റിയാദ്: ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും അറിയപ്പെടുന്ന പ്രവാസി സാമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞുവരുന്നതിനിടെ ഇന്ന് (ബുധൻ) വൈകിട്ട് 5.30 ഓടെയാണ് അന്ത്യം.

ഈ മാസം 18 ന് നാട്ടിൽ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിരുന്നു. കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആയിഷാകുഞ്ഞിന്റെയും മകനാണ്.

32 വർഷമായി റിയാദിൽ പ്രവാസിയായിരുന്നു. അർറിയാദ് ഹോൾഡിങ് കമ്പനിയിൽ 27 വർഷമായി ജീവനക്കാരനാണ്. റിയാദിലെ മലയാളി സമൂഹിക സംസ്കാരിക പ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ് സത്താർ കായംകുളം. എംഇഎസ് റിയാദ് ചാപ്റ്റർ സ്കോളർഷിപ്പ് വിങ്ങ് കൺവീനർ, കായകുളം പ്രവാസി അസോസിയേഷൻ (കൃപ) രക്ഷാധികാരി പദവികൾ വഹിക്കുന്നു.

റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എൻ.ആർ.കെ ഫോറത്തിന്റെ വൈസ് ചെയർമാനും, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക യുടെ ചെയർമാനുമായിരുന്നു സത്താർ കായംകുളം.

ഭാര്യ: റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്മ അബ്ദുൽ സത്താർ (ഐ.ടി എഞ്ചിനീയർ, ബംഗളുരു), നജ്ല അബ്ദുൽ സത്താർ (പ്ലസ് വൺ വിദ്യാർത്ഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി) സഹോദരൻ അബ്ദുൽ റഷീദ് റിയാദിൽ ഉണ്ട്.

Tags:    
News Summary - Social activist Sathar Kayamkulam passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.