അഷ്റഫ് മുസ്‌ലിയാർ

സുമനസ്സുകളുടെ കാരുണ്യവും താങ്ങായില്ല; മദ്റസ അധ്യാപകൻ മരിച്ചു

മുഹമ്മ (ആലപ്പുഴ): മണ്ണഞ്ചേരിയിലെ സുമനസ്സുകൾ ധനസമാഹരണം നടത്തി ചികിത്സിച്ച മദ്റസ അധ്യാപകൻ മരിച്ചു. ചിയാംവെളി ഇർഷാദുൽ ഇസ്‌ലാം മദ്റസ അധ്യാപകനായിരുന്ന മുഹമ്മ ദാറുസ്സലാമിൽ അഷ്റഫ് മുസ്‌ലിയാരാണ് (56) മരിച്ചത്.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മണ്ണഞ്ചേരി അൽ ഷിഫ ചാരിറ്റബിൾ ട്രസ്​റ്റ്​, വിവിധ മഹല്ല്-മദ്റസ കമ്മിറ്റികൾ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീ​ൻ എന്നിവയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപ ഒരു വർഷം മുമ്പ്​ സമാഹരിച്ചാണ് ചികിത്സ നടത്തിയിരുന്നത്.

വീട്ടിൽ വിശ്രമത്തിലിരിക്കെ രോഗം മൂർഛിച്ച്​ വ്യാഴാഴ്ചയാണ് മരണം. മുഹമ്മ മുസ്‌ലിം ജമാഅത്ത്, കാവുങ്കൽ മദ്റസ, പുന്നപ്ര കുറവംതോട് മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: റാബിയത്ത്. മക്കൾ: അമീർ, അമീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുഹമ്മ ജമാഅത്ത് ഖബർസ്ഥാനിൽ.

Tags:    
News Summary - The mercy of the well-wishers did not endure; The madrassa teacher died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.