ഉറക്കത്തിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: ഉറങ്ങുന്നതിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂർക്കനാട് പാറക്കൽ താഴം മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ ഉറക്കിയിരുന്നു. 

രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഉറക്കത്തിനിടയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം.

Tags:    
News Summary - Breast milk gets stuck in the throat The eight-month-old baby died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.