സിവിൽ സർവിസ് മോഹം സഫലമായില്ല; യുവ ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി

മംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചിക്കമഗളൂരുവിലെ കൊല്ലെഗൽ മല്ലപ്പയുടെ മകളും കർണാടക ഗ്രാമീൺ ബാങ്ക് മാണ്ട്യ റീജിയണൽ ഓഫിസ് മാനജറുമായ ശ്രുതിയാണ്(30) മരിച്ചത്. സിവിൽ സർവിസ് സ്വപ്നം സഫലമാവാത്തതിനെത്തുടർന്ന് ജീവനൊടുക്കിയതാ​ണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘ഐ.എ.എസ് സ്വപ്നം സഫലമാവാത്തതിനാൽ പോവുന്നു’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി മാണ്ട്യ പൊലീസ് പറഞ്ഞു.

ഏഴ് വർഷമായി കർണാടക ഗ്രാമീൺ ബാങ്ക് ചിക്കമഗളൂരു ശാഖയിൽ പ്രവർത്തിക്കുകയായിരുന്ന ശ്രുതി രണ്ട് മാസം മുമ്പാണ് മാണ്ട്യയിലേക്ക് മാറിയത്. അവിടെ വാടകവീട്ടിൽ തനിച്ചായിരുന്നു താമസം.

ഞായറാഴ്ച രാത്രി ഏഴോടെ പിതാവിനെ മൊബൈൽ ഫോണിൽ വിളിച്ച് താൻ മരിക്കുകയാണെന്ന് അറിയിച്ച ഉടൻ സംസാരം മുറിക്കുകയായിരുന്നു. തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. മാണ്ട്യയിലെ ബന്ധുക്കളെ അറിയിച്ച് അവർ താമസസ്ഥലത്ത് എത്തുമ്പോഴേക്കും യുവതിയെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - Failing to achieve IAS dream, Bank Manager ends life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.