മംഗളൂരു: വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർ വിട്ളക്കടുത്ത മാണിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കല്ലടുക്കയിലെ ജയാകർ പൂജാരി (45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
വിദ്യാർഥികളുമായി സ്കൂളിലേക്ക് സഞ്ചരിക്കവെ, ഫോട്ടോ എടുക്കാൻ വേണ്ടി മാണിയിൽ നിർത്തിയതായിരുന്നു ഓട്ടോ. കുട്ടികൾ ഫോട്ടോ എടുത്ത് തിരിച്ചെത്തിയപ്പോൾ ഡ്രൈവറെ ബോധരഹിതനായ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.