വെള്ളരിക്കുണ്ട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങിമരിച്ചു. വെള്ളരിക്കുണ്ട് ടൗണിൽ അലീന ഫ്രൂട്സ് ആൻഡ് ജ്യൂസ് കട നടത്തുന്ന പാത്തിക്കര സ്വദേശി ജോണി ചക്കാലയാണ്(50) വെള്ളിയാഴ്ച പുലർച്ചെ മണിപ്പാൽ ആശുപത്രിയിൽ തൂങ്ങിമരിച്ചത്.
ഒരാഴ്ച മുമ്പാണ് ജോണിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ചുമയും ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ക്ഷയരോഗമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. രാവിലെ ആശുപത്രി ജീവനക്കാർ എത്തിയപ്പോഴാണ് ജോണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ മാസം ജോണിയുടെ മകൾ ജ്യോത്സനയുടെ വിവാഹമായിരുന്നു. വിവാഹത്തിനായി വീട്ടുകാരെല്ലാം കരുവഞ്ചാലിൽ പോയപ്പോൾ പ്രാർഥന സമയത്ത് കത്തിച്ച മെഴുകുതിരിയിൽ നിന്ന് തീ പടർന്ന് ഇവരുടെ വീടിെൻറ അകം പൂർണമായും നശിച്ചിരുന്നു.
അതിെൻറ മാനസിക സംഘർഷവും ജോണിയെ ബാധിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഭാര്യ: മോൻസി. മകൻ: ജോബിൻ(എറണാകുളത്ത് ഭീമ ജ്വല്ലറിയിലെ ജീവനക്കാരനാണ്). മരുമകൻ: ഡെന്നി (കരുവഞ്ചാൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.