കാസർകോട്: തളങ്കരയിലെ രണ്ട് യുവാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും സൂക്ഷിക്കാൻ ഹൈകോടതി ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
തളങ്കര ദീനാർ നഗറിലെ യൂസുഫ് അലി, മുഹമ്മദ് ഹക്കീം എന്നിവരെയാണ് ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിെച്ചന്നാരോപിച്ച് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും കേസെടുക്കുകയും ചെയ്തത്. ഇവർ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന സ്ഥലത്തെയും ടൗൺ പൊലീസ് സ്റ്റേഷനിലെയും സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കാനാണ് കോടതിയുടെ നിർദേശം.
ഈ മാസം ഒന്നിനാണ് സംഭവം. തലേദിവസം ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചെന്നാരോപിച്ച് ടൗൺ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ യൂസുഫലിയുടെ വീടിലെത്തി ഒപ്പം സഞ്ചരിച്ചവരേയും കൂട്ടി സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ മർദിച്ചെന്നാണ് ആരോപണം. ഇരുടെയും ദേഹത്ത് ലാത്തിയുടെ പാടുകളുണ്ടായിരുന്നു.
പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തളങ്കര മേഖല കമ്മിറ്റി കഴിഞ്ഞയാഴ്ച്ച പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.