തളങ്കര അബ്​ദുൽ ഹകീം

വ്യവസായി തളങ്കര അബ്​ദുൽ ഹകീം ദുബൈയിൽ നിര്യാതനായി

ദുബൈ: പ്രമുഖ ഉരു വ്യവസായി കാസർകോട്​ തളങ്കര അബ്​ദുൽ ഹകീം (65) ദുബായിൽ നിര്യാതനായി. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ദുബൈ റാശിദ്​ ആശുപ​ത്രിയില്‍ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്​ച ഉച്ചയോടെയാണ്​ മരണം.

തളങ്കരയുടെ ഉരുനിര്‍മ്മാണ പൈതൃകത്തിന് ലോകോത്തര കീർത്തി പകർന്ന വ്യവസായിയാണ്​. പരേതനായ തളങ്കര അബ്​ദുല്ലക്കുഞ്ഞിയുടേയും കുഞ്ഞാമിനയുടേയും മകനാണ്. കുടുംബ സമേതം ദുബൈയിലായിരുന്നു.

ഭാര്യമാര്‍: കല്ലട്ര ജമീല, റസീന, പരേതയായ ഡോ. ഖദീജ. മക്കള്‍: നാസിഫ, നീമ, സുഹൈല്‍, പരേതയായ സുഹാന. മരുമക്കള്‍: നിസാര്‍, അന്‍വര്‍. സഹോദരങ്ങള്‍: തളങ്കര മുഹമ്മദ് അഷ്‌റഫ്, ഡോ. തളങ്കര നൂറുദ്ദീന്‍, തളങ്കര നഫീസത്ത് ബീവി, തളങ്കര ഖമറു, തളങ്കര സുഹ്‌റ, പരേതനായ തളങ്കര ഇബ്രാഹിം ഖലീല്‍.

Tags:    
News Summary - thalankara abdul hakeem passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.