കാഞ്ഞങ്ങാട്: ടാങ്കർലോറിക്കടിയിലേക്കു വീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. അരയിക്കടവിലെ സജീവൻ-റാണി ദമ്പതികളുടെ മകൻ സജിത്താണ് (21) മരിച്ചത്.
പടന്നക്കാട് മേൽപാലത്തിൽ വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ടൈൽസ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച സ്കൂട്ടർ മഴയിൽ തെന്നിവീഴുകയായിരുന്നു.
സ്കൂട്ടർ ഓടിച്ചയാൾ റോഡിന് താഴേക്കു വീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. മുത്തപ്പനാർകാവ് സ്വദേശി ചന്ദ്രേൻറതാണ് സ്കൂട്ടറെന്ന് പൊലീസ് പറഞ്ഞു. സജിത്തിന് രണ്ടു സഹോദരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.