കേളകം:(കണ്ണൂർ)കർഷകരുടെ മിശിഹയെന്നും, കർഷക ഗാന്ധിയെന്നും അറിയപ്പെട്ടിരുന്ന ഫാർമേഴ്സ് റിലീഫ് ഫോറം സ്ഥാപകൻ എ.സി വര്‍ക്കിയുടെ ഓർമകൾക്ക് ഇന്ന് ആറാണ്ട്. കാര്‍ഷിക കടം എഴുതിതള്ളുന്നതിനും,വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതിനുമുള്ള സമര രംഗത്തും നിര്‍ണ്ണായക സ്ഥാനം വഹിക്കുകയും ,നീര ശീതളപാനീയ നിര്‍മാണത്തിലും, വിപണിയിലെത്തിക്കുന്നതിനും മുഖ്യപങ്കുവഹിച്ച എ.സി വര്‍ക്കി കർഷകർക്കെതിരെ ബാങ്കുകൾ മുഴക്കിയ ചെണ്ട കൊട്ടി വിളംബരം നിർത്തലാക്കുന്നതിനു പടവാളേന്തിയ പോരാളിയായിരുന്നു.
കാര്‍ഷിക സമര കരുത്തിന് പുത്തന്‍ അധ്യായങ്ങള്‍ രജിച്ച വിപ്ലവ വീര്യമായിരുന്നു അദ്ദേഹമെന്ന് കർഷക സമൂഹം അനുസ്മരിക്കുന്നു . കാര്‍ഷിക വിലത്തകര്‍ച്ചയുടെ ആഘാതം മരക്കൊമ്പുകളിലും വിഷക്കുപ്പികളിലും കൃഷിക്കാര്‍ ഇറക്കിവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്നത് താങ്ങാനാകുമായിരുന്നില്ല .കർഷക രക്ഷക്കായി മുന്നണിപ്പോരാളിയായി വർത്തിച്ച അദ്ദേഹം അതോടെ കർഷക ഗാന്ധിയായി . ആ പിടച്ചലില്‍നിന്നു പിറവിയെടുത്തപ്രസ്ഥാനം ഫാര്‍മേഴ്‌സ് റിലീഫ് ഫോറം .ദുരിതസാഗരത്തില്‍ മൂക്കോളം മുങ്ങിയ ആയിരക്കണക്കിനു കര്‍ഷകരുടെ മിത്രവും ധനകാര്യസ്ഥാപനങ്ങളുടെ പ്രഖ്യാപിത ശത്രുവുമായി അദ്ദേഹം മാറി.
നടവയല്‍ എന്ന കുഗ്രാമത്തില്‍ രൂപമെടുത്ത് വയനാട്ടിലാകെയും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലെ കാര്‍ഷിക മേഖലകളിലും വേരോടിയ എഫ്.ആർ.എഫ് എന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ പിതാവായിരുന്നു അദ്ദേഹം. 62 മത് വയസ്സിൽ ആണ് വിട ചൊല്ലിയത്.
റെയില്‍വേ ബജറ്റിന്റെ മാതൃകയില്‍ കാര്‍ഷിക ബജറ്റ്- യാഥാര്‍ഥ്യമാക്കുമെന്നായിരുന്ന വര്‍ക്കിയുടെ വിശ്വാസം. . .കടക്കെണിയിലകപ്പെട്ട് ജപ്തിഭീഷണിയിലും ആത്മഹത്യാ മുനമ്പിലുമായ കര്‍ഷകര്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഘടനയുടെ രൂപീകരണം. .ബാങ്കുകളുടെ ജപ്തി നടപടികളെക്കെതിരേയും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടും നീര ഉല്‍പാദന അവകാശത്തിനായും ഫാര്‍മേഴ്‌സ് റിലീഫ് ഫോറം നടത്തിയ പ്രക്ഷോഭങ്ങള്‍ കര്‍ഷകസമര ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ടതായി . 2016 സെപ്തംബര് പതിനേഴിനാണ് അദ്ദേഹം കർഷക സമൂഹത്തെ ദുഃഖത്തിലാക്കി വിടവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.