ദുബൈ: അരനൂറ്റാണ്ടിലേറെ കാലം പ്രവാസമണ്ണിൽ ജീവിച്ച പി.എ. ഇബ്രാഹീം ഹാജി ഇടപെട്ട എല്ലാ മേഖലകളിലെ ആളുകൾക്കിടയിലും സ്വീകാര്യനായിരുന്നു. മലയാളികളുടെയും അല്ലാത്തവരുടെയും കാർമികത്വത്തിൽ രൂപപ്പെട്ട നിരവധി കൂട്ടായ്മകളുടെ തലപ്പത്തേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടാനുള്ള കാരണമിതാണ്. 1960 കാലത്തെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കളങ്കമില്ലാത്ത വ്യക്തിജീവിതവും ഈ സ്വീകാര്യതക്ക് മാറ്റുകൂട്ടി. 1967ൽ കോസ്മോ പൊളിറ്റൻ ക്ലബ് എന്ന ആദ്യ മലയാളി കൂട്ടായ്മ പിറവിയെടുക്കുന്നത് മുതൽ ഇദ്ദേഹം വിവിധ സംഘടനകളുടെ ഭാഗമായി. 1991ൽ ദുബൈയിലെ തുണിക്കച്ചവട മേഖലയിലെ മൊത്തവ്യാപാരികൾ ടെക്സ്റ്റൈൽസ് മർചൻറ്സ്അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ ഇബ്രാഹീം ഹാജിയായിരുന്നു വൈസ് ചെയർമാനായി നിയമിതനായത്. കുറച്ചു മലയാളികൾ മാത്രമുണ്ടായിരുന്ന കൂട്ടായ്മയിൽ 85 ശതമാനവും സിന്ധികളായ വ്യാപാരികളായിരുന്നു. പിന്നീട് 1996ൽ കൂട്ടായ്മയുടെ ചെയർമാനായും ഇദ്ദേഹത്തെ നിയമിച്ചു. വ്യാപാരികൾക്കിടയിൽ സംഘാടന മികവ് പ്രകടിപ്പിച്ചതാണ് ഈ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയർത്തിയത്. 2001വരെ സംഘടനയുടെ ചെയർമാനായി തുടർന്നു. ഇക്കാലത്താണ് ദുബൈ ടെക്സ്റ്റൈൽ സിറ്റി നിർമാണത്തിനായി അസോസിയേഷന് 50 ലക്ഷം ചതുരശ്രയടി സ്ഥലം നൽകിയത്. ഇതു സംബന്ധിച്ച കരാറിൽ കച്ചവടക്കാരെ പ്രതിനിധീകരിച്ചത് ഇബ്രാഹീം ഹാജിയായിരുന്നു.
പിന്നീട് രൂപപ്പെട്ട നിരവധി ബിസിനസ് കൂട്ടായ്മകളിലും ഇബ്രാഹീം ഹാജി ഭാഗമായി. മലയാളികൾക്കിടയിലെ വലിയ പ്രവാസി കൂട്ടായ്മകളിലൊന്നായ കെ.എം.സി.സിയുടെ ഉപദേശക സമിതിയിൽ അദ്ദേഹം മരണം വരെ തുടർന്നു. അമേരിക്കയിലും യൂറോപ്പിലും വേരുകളുള്ള വേൾഡ് മലയാളി കൗൺസിലിെൻറ സാരഥിയുമായിരുന്നു. കോവിഡ് കാലത്തും കേരളത്തിലെ പ്രളയകാലത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മകളെല്ലാം മുന്നിട്ടിറങ്ങിയിരുന്നു. ജീവിതത്തിലുടനീളം മതധാർമിക മൂല്യങ്ങൾ സൂക്ഷിച്ച അദ്ദേഹം സമുദായ സൗഹൃദം കാത്തു സൂക്ഷിക്കാൻ ശ്രദ്ധ പുലർത്തിയിരുന്നു. ദുബൈയിലെ പത്ത് മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസിെൻറ(എയിം) നേതൃത്വത്തിൽ നിന്ന് കേരളത്തിലെയും ദുബൈയിലെയും മുസ്ലിം സംഘടനകളെ ഒന്നിപ്പിക്കാൻ ശ്രമിച്ചു പോന്നിരുന്നു. ഇബ്രാഹീം ഹാജി നേതൃത്വം നൽകുന്ന സംഘടനകളുടെ ആസ്ഥാനം പലപ്പോഴും ഗർഹൂദിലെ അദ്ദേഹത്തിെൻറ വീട് തന്നെയായിരുന്നു. പുതുതലമുറ ബിസിനസ് പ്രഫഷനൽസ് കൂട്ടായ്മകളും പലപ്പോഴും അദ്ദേഹത്തിെൻറ ഉപദേശ നിർദേശങ്ങൾ സ്വീകരിച്ചായിരുന്നു സംഘടന മുന്നോട്ടു പോയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.